വിതുര: വേളാങ്കണ്ണി നഗർ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വേളാങ്കണ്ണി മാതാ തീർഥാടന കുരിശടി തിരുനാളും സമാപിച്ചു. ഇടവക വികാരി ഫാ. മാത്യു റജി പുളിനിൽക്കുന്നതിൽ, ആനിമേറ്റർ സിസ്റ്റർ എസ്.എച്ച്.ലിസ്യു, സെക്രട്ടറി സെലിൻ ജോൺ, ട്രസ്റ്റി ലിനു വർഗീസ്, കൺവീനർ ഷാജി ഉമ്മൻ എന്നിവർ നേതൃത്വം നൽകി.
ആഘോഷമായ തിരുനാൾ റാസ ദേവാലയത്തിൽനിന്നും പുറപ്പെട്ടു കലുങ്ക് ജംഗ്ഷൻ വഴി പള്ളിയിൽത്തന്നെ സമാപിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മേജർ അതിരൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ കാർമികത്വം വഹിച്ചു. 13-ന് രാവിലെ 10നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പിന്നാലെ തിരുനാൾ കൊടിയിറക്കു നടക്കും.